പള്ളുരുത്തി: എസ്. എൻ. ഡി. പി യോഗം കൊച്ചി താലൂക്ക് യൂണിയനിലെ കുമ്പളങ്ങി സെൻട്രൽ ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റിന്റെ വാർഷികവും കുടുംബ സംഗമവും ആഘോഷിച്ചു. കുട്ടികൾക്ക് പുരസ്കാര വിതരണവും മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ധനസഹായവും നൽകി. ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആദരിച്ചു. ഗുരുസ്‌മരണക്ക് ശേഷം യൂണിറ്റിലെ പരേതരായ അംഗങ്ങളെ അനുസ്മരിച്ചു. തുടർന്ന് യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് ചെയർമാൻ ബീന ടെൽഫി സ്വാഗതം പറഞ്ഞു. കൺവീനർ സുമ രാജാറാം പ്രവർത്തന റിപ്പോർട്ടും വരവ് ചെലവും അവതരിപ്പിച്ച് പാസാക്കി. ശേഷം കൊച്ചി യൂണിയൻ വൈസ് പ്രസിഡന്റ് സി.പി കിഷോർ, കൊച്ചി യൂണിയൻ വനിതാ സംഘം അഡ്കോ കമ്മറ്റി അംഗം സീന സത്യശീലൻ എന്നിവർ ചേർന്ന് യൂണിറ്റിലെ മുതിർന്ന അംഗങ്ങളെ പൊന്നാടയണിച്ച് ധനസഹായവും നൽകി വേദിയിൽ ആദരിച്ചു. കുട്ടികൾക്കുള്ള പുരസ്കാരം കൊച്ചി യൂണിയൻ കൗൺസിലർ ഇ.വി. സത്യൻ, ടി.വി.സാജൻ എന്നിവർ ചേർന്ന് നൽകി ആദരിച്ചു.ശാഖാ വനിതാ സംഘം പ്രസിഡന്റ് ജലജ സിദ്ധാർത്ഥൻ, ശാഖാ വനിതാ സംഘം യൂണിയൻ കമ്മിറ്റി അംഗങ്ങൾ ഉദയമ്മ അംബുജൻ, സുധ ജയന്തൻ, സുമ രാജാറാം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബീന ടെൽഫി (ചെയർമാൻ) സുമ രാജാറാം (കൺവീനർ) കമ്മിറ്റി അംഗങ്ങളായി ചിത്ര തിലകൻ, ബീന സന്തോഷ്, രാജി രാജൻ, മിനി സുനിൽ, മാലിൽ പാർത്ഥൻ എന്നിവരെ തിരഞ്ഞെടുത്തു.