ab

കുറുപ്പംപടി: ശ്രീ സ്വാമി ഗുരുകുലം ട്രസ്റ്റിന്റെ കലാ സാംസ്കാരിക വിഭാഗമായ ശ്രീമുദ്ര കലാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ഈ മാസം 20ന് 4 മണി മുതൽ 'തിരുവാതിര രാവ്' എന്ന പേരിൽ പ്രശസ്ത തിരുവാതിര സംഘങ്ങൾ പങ്കെടുക്കുന്ന തിരുവാതിര മത്സരം നടക്കുന്നു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രാഥമിക മത്സരങ്ങളിലൂടെ തിരഞ്ഞടുക്കപ്പെട്ട അഞ്ച് തിരുവാതിര സംഘങ്ങളാണ് "തിരുവാതിര രാവിൽ" മറ്റുരയ്ക്കുന്നത്. വാർത്താസമ്മേളനത്തിൽ ശ്രീമുദ്ര കോ-ഓർഡിനേറ്റർ നിഷ വിനയൻ, ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിലെ സുഗന്ധി പി.വി, ഡോ. ബിനിത ബി.നാഥ് , ദീപ്തി സൈരന്ധ്രി എന്നിവർ പങ്കെടുത്തു.