m
മുടക്കുഴ പഞ്ചായത്ത് ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാത്രി നടത്തം പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് റോഷ്നിഎൽദോ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി : സാമൂഹ്യക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓറഞ്ച് ദി വേൾഡിന്റെ ഭാഗമായി സ്ത്രീകളുടെയും പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ മുടക്കുഴ പഞ്ചായത്ത് ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ രാത്രി നടത്തം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്നി എൽദോ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സ വേലായുധൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ സോമി ബിജു, നിഷ സന്ദീപ്, ഡോളി ബാബു. സി.ഡി .എസ് മെമ്പർ റിജി ഷിജുകുമാർ, അങ്കണവാടി ടീച്ചർ ബിന്ദു, അംങ്കണവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.