കൊച്ചി: പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയർത്തിയ കേന്ദ്ര സർക്കാർ നടപടി അഭിനന്ദനാർഹമാണെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. 18 വയസിൽ പെൺകുട്ടികൾ വിദ്യാർത്ഥികൾ മാത്രമാണ്. പഠിച്ചുകളിച്ചുനടക്കേണ്ട പ്രായമാണ്. കുടുംബജീവിതം, ഭർത്താവ്, മക്കൾ എന്നിവയെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള പക്വതയുണ്ടാകില്ല. ചെറുപ്രായത്തിൽ വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതോടെ ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസരമാണ് നഷ്ടപ്പെട്ടിരുന്നത്. പഠിച്ച് സ്വന്തംകാലിൽ നിൽക്കാൻ നിയമഭേദഗതി പെൺകുട്ടികളെ പ്രാപ്തരാക്കുമെന്ന് അദ്ദേഹം പറഞ്ഞു.