പിറവം: കക്കാട് ശ്രീപുരുഷമംഗലം ക്ഷേത്രത്തിൽ വിശ്വരൂപദർശന മഹോത്സവം തുടങ്ങി. എല്ലാവർഷവും ധനുമാസം ഒന്ന് മുതൽ പതിനെട്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. മറ്റെങ്ങും ഇല്ലാത്ത ദദ്ധ്വന്നം എന്ന വഴിപാടാണ് ഇവിടുത്തെ പ്രത്യേകത. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവനാട് പരമേശ്വരൻ നമ്പൂതിരിയുടെയും മേൽശാന്തി കണ്ണൻ തിരുമേനിയുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തുക.