നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനിയറിംഗ് കോളേജിൽ രണ്ടാംവർഷ ബി.ടെക് (ലെറ്റ്) സിവിൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് കോഴ്‌സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. 20വരെ നീണ്ടുനിൽക്കും. ഡിപ്ലോമകോഴ്‌സിന് ഉയർന്ന മാർക്കുള്ളവർക്ക് സർക്കാർ കോളേജിലെ ഫീസിൽ പഠിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം നേരിട്ട് ഹാജരാകണം.