അങ്കമാലി: കറുകുറ്റി ഗ്രാമപഞ്ചായത്തിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണ്ണയും നടത്തി. തൊഴിൽ സംരക്ഷിക്കുക, നൂറുതൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. മേരി ആന്റണി അദ്ധ്യക്ഷത വഹിച്ചു. കെ.വി. റെജീഷ്, കെ.കെ.ഗോപി, ജോണി മൈപ്പാൻ, പി.ബി.സന്ധ്യ, കെ.ആർ.ബാബു, ഉഷ മനോഹരൻ എന്നിവർ പ്രസംഗിച്ചു.