കുറുപ്പംപടി : പെട്ടമല അംബേദ്കർ കോളനിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനികൾക്ക് എതിരെ പ്രതിഷേധ ജാഥയും ധർണയും നടത്തി. പെട്ടമല കോളനി ആക്ഷൻ കൗൺസിൽ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുടക്കുഴ പഞ്ചായത്ത് ഓഫീസിലേക്കാണ് പ്രതിഷേധ ജാഥയും ധർണയും നടത്തിയത്. പത്മശ്രീ എം.കെ.കുഞ്ഞോൽ ധർണ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ വർഗീസ് പുല്ലുവഴി മുഖ്യ പ്രഭാഷണം നടത്തി. കെ.ബി രതീഷ്, പി.പി പ്രദീപ്, കെ.കെ വിനോജ് എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി. കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ നീതി ലഭിക്കും വരെ ഗാന്ധിയൻ സമരമുറകളുമായി പ്രതിഷേധിക്കുമെന്ന് സമരസമിതി പറഞ്ഞു.