കൂത്താട്ടുകുളം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, +2 വിദ്യാഭ്യാസ അവാർഡ് ദാനവും ആരോഗ്വ ഇൻഷുറൻസ് കാർഡ് വിതരണം, സമിതി അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം എന്നിവയും നടന്നു. 2019-20 , 2020-21 വർഷത്തെ എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരി വ്യവസായി സമിതിയിൽ അംഗമായിട്ടുള്ള വ്യാപാരികളുടെ കുട്ടികൾക്കും അംഗങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുട്ടികൾക്കും അംഗീകൃത ചുമട്ടുതൊഴിലാളി യൂണിയനുകളിലെ അംഗങ്ങളുടെ കുട്ടികൾക്കുമാണ് അവാർഡുകൾ വിതരണം ചെയ്തത്. വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് കാർഡ് വിതരണവും സമിതി അംഗങ്ങൾക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. യോഗം നഗരസഭ ചെയർപേഴ്സൺ വിജയശിവൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ബസന്ത് മാത്യു അദ്ധ്യക്ഷനായി. സമിതി ജില്ലാ പ്രസിഡന്റ് റോബിൻ വന്നിലം വിദ്യാഭ്യാസ പുരസ്കാരദാനം നിർവഹിച്ചു. ഇൻഷ്വറൻസ് കാർഡ് വിതരണം സമിതി ഏരിയാ രക്ഷാധികാരി സണ്ണി കുര്യാക്കോസ് നിർവഹിച്ചു. ഇൻഷ്വറൻസ് പദ്ധതി ഉദ്ഘാടനം നഗരസഭാ കൗൺസിലർ സുമ വിശ്വംഭരൻ നിർവ്വഹിച്ചു. സമിതി സെക്രട്ടറി ജോണി പി.പി., ട്രഷറർ വി.എൻ. രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.