kklm
പഞ്ചഗുസ്തിയിൽ സ്വർണമെഡൽ കരസ്ഥ മാക്കിയ സാനു ജോയിയെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ആദരിക്കുന്നു

പാലക്കുഴ: ദേശീയ ഇന്റർക്ലബ് പഞ്ചഗുസ്തിയിൽ സ്വർണമെഡൽ കരസ്ഥമാക്കിയ സാനു ജോയിയെ പാലക്കുഴ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ ആദരിച്ചു. ദേശീയ ഇന്റർക്ലബ് പഞ്ചഗുസ്തി 70 കിലോ വിഭാഗത്തിലാണ് എം.ടി.ജോയിയുടെയും സീന ജോയിയുടെയും മകനായ സാനു ജോയി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. അനുമോദന
യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയ്സൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിഷ് സുരേന്ദ്രൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സൈജു ഗോപിനാഥ്, വാർഡ് മെമ്പർ മജീഷ്, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പി.വി.മർക്കോസ്, രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ പ്രസിഡന്റ് ജയ്മോൻ അബ്രഹാം,സാലി ഷാജു, ജോൺസൻ, ബിനു, ജോർജ്, വട്ടകുന്നേൽ എന്നിവർ പങ്കെടുത്തു.