df

കൊച്ചി: സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ജില്ലാ ഫെയർ എറണാകുളം ജവഹർലാൽ നെഹ്രുസ്റ്റേഡിയം ഗ്രൗണ്ടിൽ 19ന് ആരംഭിക്കും. രാവിലെ 11.30ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയാവും. മേയർ അഡ്വ.എം.അനിൽകുമാർ ആദ്യവില്പന നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൗൺസിലർ ദീപ്തി മേരിവർഗീസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും. സപ്ലൈകോ എം.ഡി ഡോ. സഞ്ജീവ്കുമാർ പട്ജോഷി, ജനറൽ മാനേജർ ടി.പി.സലിംകുമാർ എന്നിവർ പങ്കെടുക്കും. ജനുവരി അഞ്ചു വരെയാണ് ഫെയർ.