നെടുമ്പാശേരി: ഇന്ധന വിലവർദ്ധനവിനും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും നെടുമ്പാശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജനജാഗരൺ അഭിയാൻ പദയാത്ര ഇന്ന് വൈകിട്ട് നാലിന് അത്താണി എയർപോർട്ട് ജംഗ്ഷനിൽ നിന്നാരംഭിക്കും. അൻവർ സാദത്ത് എം.എൽ. എ ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം. എൽ.എയും മണ്ഡലം പ്രസിഡന്റ് ടി.എ. ചന്ദ്രനും യാത്ര നയിക്കും. സമാപനം കുന്നിശ്ശേരിയിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും.