
കൊച്ചി: വേമ്പനാട്ട് കായലിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യുക, കായലിന്റെ സ്വാഭാവിക ആഴം വീണ്ടെടുക്കുക, കായൽ കൈയേറ്റവും മലീനീകരണവും തടയുക, തണ്ണീർമുക്കം ബണ്ട് ഒരു വർഷം പരീക്ഷണ അടിസ്ഥാനത്തിൽ തുറന്നിടുക, പോള പായൽ ഉത്ഭവസ്ഥാനത്ത് തന്നെ നിർമാർജ്ജനം ചെയ്യുക, വേമ്പനാട്ട് കായൽ അതോറിട്ടി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി. യു.സി) ഈമാസം 22ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. കെ.പി.രാജേന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രിക്ക് സമർപ്പിക്കാനുള്ള ഒപ്പുശേഖരണവും കായൽജാഥയും നടന്നെന്ന് ഫെഡറേഷൻ പ്രസിഡന്റ് ടി.ജെ. ആഞ്ചലോസും ജനറൽ സെക്രട്ടറി ടി.രഘുവരനും പറഞ്ഞു.