മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി (ഹിന്ദി), യു.പി.എസ്.ടി, എൽ.പി.എസ്.ടി എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം 20ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് അറിയിച്ചു.