കോതമംഗലം: തൊഴിൽവകുപ്പിന്റെയും പിണ്ടിമന ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മുത്തംകുഴി, മാലിപ്പാറ അക്ഷയ സെന്ററുകളുടെ സഹകരണത്തോടെ ഈശ്രം സൗജന്യ രജിസ്ട്രേഷൻ മെഗാക്യാമ്പ് 2021 ഞായറാഴ്ച രാവിലെ 10 മുതൽ 3 വരെ പിണ്ടിമന എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പഞ്ചായത്ത്‌ പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിർവ്വഹിക്കും.16നും 59നും ഇടയിൽ പ്രായമുള്ള ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ ലഭിക്കാത്ത എല്ലാ തൊഴിലാളികൾക്കും ടി പദ്ധതിയിൽ ചേരാവുന്നതാണ്. ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർലിങ്ക്ഡ് മൊബൈൽ നമ്പർ എന്നിവ സഹിതം കേന്ദ്രത്തിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് : 9446324488, 9496907033.