മൂവാറ്റുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് എറണാകുളം ജില്ലയുടെ ആഭിമുഖ്യത്തിൽ കാർഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തുന്നതിനായി കർഷകരെയും കൃഷി ശാസ്ത്രജ്ഞരെയും പങ്കെടുപ്പിച്ച് മൂവാറ്റുപുഴയിൽ നടന്ന കർഷക മുഖാമുഖം ശ്രദ്ധേയമായി. കർഷക മുഖാമുഖം ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി.എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായിരുന്നു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല പോൾ പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർ ബിന്ദു സുരേഷ്‌കുമാർ, എ.ഡി.എ ടാനി തോമസ് എന്നിവർ സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ അനിത ജെയിംസ് സ്വാഗതവും കൃഷി ഫീൽഡ് ഓഫീസർ സൈനുദ്ദീൻ കെ.എം നന്ദിയും പറഞ്ഞു. ഡോ. ബെറിൻ പത്രോസ്, ഡോ. ശൈലജകുമാരി എം എസ്, ഡോ. ധന്യ എം.കെ എന്നിവർ ക്ലാസെടുത്തു. വാഴക്കുളം പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിലെ ഡോ. ടി. മായ മോഡറേറ്ററായി. മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് നേതൃത്വം നൽകി. ചടങ്ങിൽ മുതിർന്ന കർഷകനെ ആദരിച്ചു. കർഷകർക്കായി സൗജന്യ മണ്ണ് പരിശോധന, പച്ചക്കറി വിത്തുകൾ തൈകൾ എന്നിവയുടെ വില്പന, കാർഷിക അറിവുകളുടെ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരുന്നു.