കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ 2021-22 വാർഷിക പദ്ധതി പ്രകാരം പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. പഞ്ചായത്ത് കാര്യാലയത്തിൽ നടത്തിയ പരിപാടിയിൽ വൈസ് പ്രസിഡന്റ് ദീപ ജോയി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്മിത അനിൽകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിജി പ്രകാശ്, വാർഡ് മെമ്പർമാരായ സജി പടയാട്ടിൽ, മിനി നാരായണൻകുട്ടി, മിനി ജോയി, ഫെബിൻ കുര്യാക്കോസ്, രാജി ബിജു, സെക്രട്ടറി ബി.സുധീർ എന്നിവർ പങ്കെടുത്തു.