കൊച്ചി: വനിതാശിശുവികസന വകുപ്പിന്റെ ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി) പദ്ധതിയുടെ ഭാഗമായി ജീവിത നൈപുണ്യവികസന ത്രിദിന പരിശീലക്യാമ്പിന് തുടക്കമായി. എടക്കാട്ടുവയൽ തേജോമയ ആഫ്റ്റർ കെയർഹോമിലെ കുട്ടികൾക്ക് വേണ്ടിയായിരുന്നു ക്യാമ്പ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അനിത, ബാലു.ടി.എ, സിനി.കെ.എസ് എന്നിവർ പ്രസംഗിച്ചു.