sngce
കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ അസോസിയേഷന്റെ ഉദ്ഘാടനം ഘാന ഓപ്പൺ ലാബ് ഡയറക്ടർ ഡോ. സുജിത് ജയപ്രകാശ് നിർവഹിക്കുന്നു. കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ അഡ്വ.ടി.എ. വിജയൻ സമീപം.

കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ അസോസിയേഷന്റെ ഉദ്ഘാടനം ഘാന ഓപ്പൺലാബ് ഡയറക്ടർ ഡോ. സുജിത് ജയപ്രകാശ് നിർവഹിച്ചു. കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ അഡ്വ.ടി.എ. വിജയൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. കെംതോസ് പി. പോൾ, ഡിപ്പാർട്ടുമെന്റ് മേധാവി ഡോ. ആർ. സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നീ വിഷയങ്ങളിൽ ഡോ. സുജിത് ജയപ്രകാശ്, എം. അനൂപ്കുമാർ തുടങ്ങിയവർ സെമിനാറുകൾ നയിച്ചു. അസോസിയേഷൻ ഭാരവാഹികളായി പ്രൊഫ. പി.കെ. നിഷയുടെ നേതൃത്വത്തിൽ കെ.ഇ. നസീന, ആകാശ് മധു, ഗൗതം കൃഷ്ണ തുടങ്ങിയവർ ചുമതലയേറ്റു.