കൊച്ചി: നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി- പട്ടികവർഗ്ഗ ഉദ്യോഗാർഥികൾക്കായി പരിശീലന പരിപാടി ആരംഭിച്ചു. ഒരു മാസത്തേക്കാണ് സൗജന്യ പി.എസ്.സി പരിശീലന പരിപാടി. സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ സജിത്ത് കുമാർ.ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. ബിന്ദു ശിവൻ, സന്ധ്യ.കെ, അനൂപ്.ആർ എന്നിവർ സംസാരിച്ചു.