1
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊച്ചി മേഖല സംഘടിപ്പിക്കുന്ന വ്യാപാരോത്സവം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊച്ചി മേഖല സംഘടിപ്പിക്കുന്ന വ്യാപാരോത്സവം 2022ന് പള്ളുരുത്തി മർച്ചന്റ്സ് അസോസിയേഷനിൽ തുടക്കമായി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡിലൈറ്റ്പോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും മലബാർ ഹോട്ടൽ ഉടമയുമായ എൻ.പി. അബ്ദുൾ റസാഖ് ആദ്യകൂപ്പൺ ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി തോംസൺ ജോസ്.പി.പി, ട്രഷറർ എം.കെ. അബൂബക്കർ, യൂത്ത്‌വിംഗ് കൊച്ചി മേഖല പ്രസിഡന്റ് എസ്. കമറുദ്ദീൻ, സി.ആർ. ജോസി, കെ.ഡി. സജീവൻ, പി. വിജയൻ, പി.കെ. ഹസൈനാർ, ലിസി റാഫേൽ എന്നിവർ സംസാരിച്ചു.