nh
ദേശീയപാത പ്രോജക്ട് ഡയറക്ടർ ബാലചന്ദ്രൻ ചിറ്റാറ്റുകര നീണ്ടൂർ സെന്റ് ജോസഫ് പള്ളി സന്ദർശിക്കുന്നു.

പറവൂർ: ദേശീയപാത പ്രൊജക്ട് ഡയറക്ടർ ചിറ്റാറ്റുകര നീണ്ടൂർ സെന്റ് ജോസഫ് പള്ളി സന്ദർശിച്ചു. ദേശീയപാത 66ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പള്ളി അധികാരികൾ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന് നൽകിയ നിവേദനത്തെ തുടർന്ന് നടത്തിയ ഇടപെടലിലാണ് പ്രൊജക്ട് ഡയറക്ടർ ബാലചന്ദ്രൻ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചത്. ദേശീയപാത അധികൃതർ ഏറ്റെടുക്കുന്ന പള്ളി കെട്ടിടം, ചാപ്പൽ എന്നിവക്ക് പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകാൻ ഇടപെടുമെന്ന് അധികൃതർ അറിയിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, പള്ളി പാരീഷ് കൗൺസിൽ അംഗം ബാബു ജോർജ്ജ്, ട്രസ്റ്റി എം.ജെ. ഡേവീസ്, പാരിഷ് കൗൺസിൽ അംഗങ്ങളായ വി. ടോമി, പാരിഷ് കൗൺസിൽ സെക്രട്ടറി ജോയ് പടയാറ്റിൽ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ദേശീയ പാത അധികാരികൾ ഉറപ്പ് നൽകിയത്.