പെരുമ്പാവൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച്ച വൈകിട്ട് 3.30ന് ഓടക്കാലിയിൽ നിന്ന് പയ്യാലിലേക്ക് ജനജാഗരൻ അഭിയാൻ പദയാത്ര നടത്തും. അഡ്വ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെയും കോൺഗ്രസ് കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റ് കെ.പി വർഗീസിന്റെയും നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി പദയാത്ര നയിക്കും. ബെന്നി ബഹനാൻ എം.പി പതാക കൈമാറി ഉദ്ഘാടനം ചെയ്യും. പയ്യാലിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി ധനപാലൻ ഉദ്ഘാടനം ചെയ്യും.