പറവൂർ: ജില്ലാ സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾഗ്രൗണ്ടിൽ തുടങ്ങി. ഇന്ത്യൻ വോളിബാൾ ടീം പരിശീലകൻ ബിയോജ് ബാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഹരി വിജയൻ അദ്ധ്യക്ഷനായി. പറവൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സി.കെ. ബിജു, വി. ബിന്ധു, കെ.പി. ആൻഡ്രൂസ്, സേവ്യർ ലൂയീസ്, ടി.ആർ. ബിന്നി തുടങ്ങിയവർ സംസാരിച്ചു. 20നാണ് ഫൈനൽ മത്സരം.