പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിലെ 2021-22 വാർഷികപദ്ധതി പ്രകാരം പഞ്ചായത്തിലെ അർഹരായ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർടാങ്ക് വിതരണംചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ, ബിജി പ്രകാശ്, വാർഡ് മെമ്പർമാരായ സജി പടയാട്ടിൽ, മിനി നാരായണൻകുട്ടി, മിനി ജോയി, ഫെബിൻ കുര്യാക്കോസ്, രാജി ബിജു, സെക്രട്ടറി ബി.സുധീർ എന്നിവർ പങ്കെടുത്തു.