പെരുമ്പാവൂർ: ഊർജമിത്രയുടെ നേതൃത്വത്തിൽ എനർജി മാനേജ്മെന്റ് സെന്റർ കേരളയുടേയും സെന്റർ ഫോർ എൻവയൺമെന്റ് ഡവലപ്പ്മെന്റ് ഊർജമിത്രയുടേയും സഹകരണത്തോടെ 'ഊർജകിരൺ' ഊർജസംരക്ഷണറാലിയും ഊർജപ്രദർശനവും സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ഇ.ടി ഡയറക്ടർ ഡോ.ടി. സാബു, ഡോ. സുജോമേരി വർഗീസ്, മനു എം. വേണു, സനിൽകുമാർ, ബേബി കുര്യാക്കോസ്, ഷിയാസ് കരിം എന്നിവർ സംസാരിച്ചു.