കാലടി: കാഞ്ഞൂർ കിഴക്കുംഭാഗം സർവ്വീസ് സഹ. ബാങ്കിലെ എഴുപത് വയസ്സ് പൂർത്തിയായ അംഗങ്ങളിൽ 20 വർഷം കഴിഞ്ഞവർക്ക് പെൻഷൻ നൽകും. ഭരണസമിതി അംഗങ്ങളിൽനിന്ന് സാക്ഷ്യപത്രം വാങ്ങി ബാങ്കിൽ നൽകണം. അപേക്ഷന് 2021 നവംബർ മാസത്തിൽ 70 വയസ് പൂർത്തിയാകണം. ഡിസംബർ 31ന് മുമ്പ് അപേക്ഷ നൽകേണ്ടതാണ്. ആധാർ കാർഡ് കോപ്പി, ബാങ്ക് തിരിച്ചറിയൽ കാർഡ് കോപ്പി എന്നിവ നൽകണമെന്ന് പ്രസിഡന്റ് ടി.ഐ. ശശി, സെക്രട്ടറി പി.എ. കാഞ്ചന എന്നിവർ അറിയിച്ചു.