കൊച്ചി: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കളമശേരിയിലും നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച കമാനങ്ങളും തോരണങ്ങളും ബോർഡുകളും നീക്കി. പാർട്ടി പ്രവർത്തകരുടെയും വൊളന്റിയർമാരുടെയും നേതൃത്വത്തിലാണ് ഇവ നീക്കംചെയ്തത്. സമ്മേളനം നടന്ന കളമശേരി ആശിസ് കൺവെൻഷൻ സെന്റർ പരിസരവും വൃത്തിയാക്കി. പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പ്രകാരമാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും നേതാക്കൾ നന്ദി അറിയിക്കുന്നതായി ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സ്വാഗതസംഘം ചെയർമാൻ സി.കെ. ചന്ദ്രൻപിള്ള, സ്വാഗതസംഘം ജനറൽ കൺവീനർ കെ.ബി. വർഗീസ് എന്നിവർ അറിയിച്ചു.