
കൊച്ചി: കേരള കൊങ്കണി അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നാളെ (19) ഗോവൻ വിമോചനത്തിന്റെ വജ്രജൂബിലി ആഘോഷിക്കും. വൈകിട്ട് 4.30 നു കൊച്ചി ടി.ഡി.ടി.ടി.ഐ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ
കൊങ്കണി ഗാനാലാപന മത്സരം, പണ്ഡരീനാഥ് ഭുവനേന്ദ്ര പുരസ്കാര സമർപ്പണം, കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാക്കളായ ആർ.എസ്. ഭാസ്‌കർ, വി.വി. കൃഷ്ണവാദ്ധ്യാർ എന്നിവർക്ക് അനുമോദനം, ഗോവ വിമോചന സമര സേനാനി രക്തസാക്ഷികളുടെ കുടുംബങ്ങൾക്കും സൈനികർക്കും ആദരവ്, കൊച്ചി നാവിക സേന അവതരിപ്പിക്കുന്ന ബാൻഡ് സിംഫണി, കൊച്ചിൻ കലാക്ഷേത്ര അവതരിപ്പിക്കുന്ന കൊങ്കണി ചരിത്ര ലഘു നാടകം തുടങ്ങിയ പരിപാടികൾ അരങ്ങേറും.