കോലഞ്ചേരി: വടവുകോട്പള്ളിയുടെ ഭരണം ജില്ലാകളക്ടർക്ക്. സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളിയുടെ പൊലീസ് പ്രൊട്ടക്ഷൻ കേസാണ് ഹൈക്കോടതി പരിഗണിച്ച് ഭരണം താത്ക്കാലികമായി ജില്ലാ കളക്ടർക്ക് കൈമാറിയത്. ഡെപ്യൂട്ടി റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥൻ പള്ളിയിലെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കണമെന്നാണ് ഉത്തരവ്. സെമിത്തേരിയിലും കുരിശു പള്ളികളിലും നിലവിലെ സ്ഥിതി തുടരാനും ഉത്തരവായി.