nss
മൂവാറ്റുപുഴ താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി സ്വയം സഹായ സംഘങ്ങൾക്കായി യൂണിയൻ ആസ്ഥാനത്ത് നടത്തിയ പരിശീലന പരിപാടി യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി നബാഡിന്റെ സഹകരണത്തോടെ സ്വയം സഹായ സംഘങ്ങൾക്ക് പരിശീലന പരിപാടി നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ദിലീപ്കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ. അനിൽകുമാർ, യൂണിയൻ അംഗങ്ങളായ കെ.ബി.വിജയകുമാർ, എം.കെ.ശശികുമാർ, വനിതായൂണിയൻ സെക്രട്ടറി രാജി രാജഗോപാൽ, വൈസ് പ്രസിഡന്റ് നിർമ്മല ആനന്ദ്, ട്രഷറർ ശൈലജ ബി. നായർ, മിനി സജീവ്, സുശീല സുരേന്ദ്രൻ, എം.എസ്.എസ്.ട്രഷറർ എൻ.പി.ജയൻ എന്നിവർ സംസാരിച്ചു. ധനലക്ഷ്മി ബാങ്ക് മാനേജർ സി.ജയപ്രസാദ്, മൈക്രോ ക്രെഡിറ്റ് ഓഫീസർ വി.ബി.ശ്യാംകുമാർ, സംസ്ഥാന സ്വയംതൊഴിൽ സംരംഭകത്വ അവാർഡ് ജേത്രി ഉഷ സോമൻ, വനിതാ യൂണിയൻ പ്രസിഡന്റ് ജയസോമൻ, യൂണിയൻ കമ്മറ്റി അംഗം എൻ.സുധീഷ് എന്നിവർ ക്ലാസെടുത്തു.