അങ്കമാലി: ഇൻഡോ പാക് യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീര സേനാനികൾക്ക് അഭിവാദ്യം അർപ്പിച്ച് കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അമർജവാൻ സ്മൃതി യാത്രക്ക് അങ്കമാലിയിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടി റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ക്യാപ്ടൻ ടി.ടി.തോമസ് അദ്ധ്യക്ഷനായി. നഗരസഭാചെയർമാൻ റെജി മാത്യു, ജാഥാ ക്യാപ്ടൻ ഗോപിനാഥൻ നായർ, വൈസ് ക്യാപ്റ്റൻ സതീഷ് ചന്ദ്രൻ, കേണൽ മനു കുമാർ, കേണൽ സി.സി.ഷാജി, കേണൽ പത്മനാഭൻ, ക്യാപ്ടൻ കെ.പി.ജോസഫ് എന്നിവർ പ്രസംഗിച്ചു. വീരമൃത്യു വരിച്ച ഭടന്മാരുടെ ഭാര്യമാരെയും വിമുക്ത ഭടന്മാരെയും ചടങ്ങിൽ ആദരിച്ചു.