കൊച്ചി: രണ്ടു പേർക്ക് കൂടി കൊവിഡ് വക ഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി. യു.എ.ഇയിൽ നിന്ന് എറണാകുളത്ത് എത്തിച്ചേർന്ന അറുപത്തെട്ടുകാരനും ഭാര്യയ്ക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇരുമ്പനം സ്വദേശിയുടെ
സമ്പർക്കപ്പട്ടിക ആശങ്ക തുടരുന്നു
കഴിഞ്ഞദിവസം ഒമിക്രോൺ ബാധിച്ച ഇരുമ്പനം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലെ ആശങ്ക തുടരുകയാണ്. മാളുകളും ഹോട്ടലുകളിലുമുൾപ്പെടെ സന്ദർശിച്ചിരുന്നതിനാൽ രോഗിയുടെ സമ്പർക്കപ്പട്ടിക വിപുലമാണ്. എന്നാൽ റൂട്ട് മാപ്പ് പുറത്തുവിട്ടിട്ടും സമ്പർക്കത്തിലാവാൻ സാദ്ധ്യതയുള്ള ഒരാൾപോലും ആരോഗ്യവകുപ്പിനെ സമീപിച്ചിട്ടില്ല. വീട്ടുകാർ മാത്രമാണ് നിലവിൽ ഇയാളുടെ സമ്പർക്കത്തിലുള്ളതായി ആരോഗ്യവകുപ്പ് അടയാളപ്പെടുത്തിയിട്ടുള്ളത്.