suresh
ഡ്രാക്കുള സുരേഷ്

ആലുവ: മോഷണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഐക്കരനാട് വടയമ്പാടി കൊണ്ടോലിക്കുടി വീട്ടിൽ സുരേഷിനെ (ഡ്രാക്കുള സുരേഷ് 39 ) കാപ്പചുമത്തി ജയിലിലടച്ചു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ റിമാൻഡിലായിരിക്കെ കറുകുറ്റിയിലെ എഫ്.എൽ.ടി.സിയിലും പിന്നീട് എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ പ്രത്യേക വാർഡിൽ നിന്നും ഇയാൾ രക്ഷപ്പെട്ടിരുന്നു. തുടർന്ന് സാഹസികമായാണ് പൊലീസ് സുരേഷിനെ പിടികൂടിയത്.