1

മട്ടാഞ്ചേരി: ആക്രിശേഖരത്തിൽ നിന്ന് ലഭിച്ച പണം ഉടമയെ തിരഞ്ഞുപിടിച്ച് കണ്ടെത്തി മടക്കിനൽകി മട്ടാഞ്ചേരി സ്വദേശി ഹനീഫ്. വീടുകളിൽ നിന്ന് ആക്രി ശേഖരിച്ച് ഉപജീവനം കണ്ടെത്തുന്ന മട്ടാഞ്ചേരി എം.കെ.എസ് പറമ്പ് സ്വദേശിയായ ഹനീഫ് ഇന്നലെ മട്ടാഞ്ചേരി സ്വദേശി തരകൻ വീട്ടിൽ നാസിമിന്റെ വസതിയിൽ നിന്ന് ലഭിച്ച ആക്രി വസ്തുക്കൾക്കിടയിൽ നിന്നാണ് 15000 രൂപ ലഭിച്ചത്. ആക്രി വിൽക്കുന്നതിനായി മട്ടാഞ്ചേരിയിലെ കടയിലെത്തി തിരയുന്നതിനിടയിലാണ് പണം ലഭിച്ചത്. ഉടൻ താൻ കയറിയ മുഴുവൻ വീടുകളിലും കയറിയിറങ്ങി പണം നഷ്ടപ്പെട്ടയാളെ കണ്ടെത്തുകയായിരുന്നു. മട്ടാഞ്ചേരി സ്റ്റേഷനിൽവച്ച് പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ ഹനീഫ് പണം കൈമാറി.