1

പള്ളുരുത്തി: സി.പി.ഐ നേതാവും കൊച്ചി നഗരസഭാംഗവുമായിരുന്ന വി.എൻ.പുരുഷന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് പള്ളുരുത്തിയിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം കെ.ഇ.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.എൻ.സുഗതൻ, പി.വി.ചന്ദ്രബോസ്, കുമ്പളം രാജപ്പൻ, എ.കെ.സജീവൻ, കെ.പി.മണിലാൽ, എൻ.ഇ.അലക്സാണ്ടർ, നഗരസഭാംഗം സി.എൻ.രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. വിവിധമേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച കെ.ആർ.മീനാരാജ്, ആർ.കെ.ചന്ദ്രബാബു, എം.എം.സലീം, റോബിൻ പള്ളുരുത്തി എന്നിവരെ ചടങ്ങിൽ ആദരിച്ചു.