കൊച്ചി: തോപ്പുംപടി ഹാർബർ പാലത്തിൽനിന്ന് കായലിൽ ചാടിയ യുവതിയെ രക്ഷപെടുത്തി. മരട് സ്വദേശിയായ ഇരുപത്തേഴുകാരിയാണ് ഇന്നലെ വൈകിട്ട് ആറരയോടെ കായലിൽ ചാടിയത്. തമിഴ്‌നാട് സ്വദേശിയായ അറുമുരുകനാണ് രക്ഷപെടുത്തിയത്. തോപ്പുംപടി എസ്.ഐ സി.ആർ.സിംഗ്, കോസ്റ്റൽ എസ്.ഐ ഗിൽബർട്ട് റാഫേൽ എന്നിവർ ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചു. കഴിഞ്ഞദിവസം കണ്ണങ്ങാട്ട് പാലത്തിൽനിന്ന് ചാടിയ യുവതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.