maradyschool
ഈസ്റ്റ് മാറാടി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ അംഗനവാടികളിൽ കളിപ്പാട്ടങ്ങളും കുട്ടികളുടെ മാസികകളും നൽകുന്നു

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ അങ്കണവാടികളിൽ കളിപ്പാട്ടങ്ങളും കുട്ടികളുടെ മാസികകളും നൽകി. സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും വീടുകളിൽ നിന്നും കൊണ്ടുവന്ന പുതിയതും പഴയതുമായ കളിപ്പാട്ടങ്ങളും ബാലമാസികകളും കാർട്ടൂൺ പുസ്തകങ്ങളും വിതരണം ചെയ്തു. മാറാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജിജോ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, പി.ടി.എ പ്രസിഡന്റ് പി.ടി.അനിൽകുമാർ, മദർ പി.ടി.എ ചെയർപേഴ്സൺ സിനിജസനിൽ, സ്കൂൾ വികസന സമിതി ചെയർമാൻ ടി.വി. അവിരാച്ചൻ, പ്രോഗ്രാം ഓഫീസർ പി. സമീർ സിദ്ദീഖി, സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ.ആർ, സീനിയർ അസിസ്റ്റന്റ് ഡോ.അബിത രാമചന്ദ്രൻ, ടി. പൗലോസ്, റോണി മാത്യു, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ ഹണി വർഗീസ്, രതീഷ് വിജയൻ, അനൂപ് തങ്കപ്പൻ, അംഗൻവാടി ജീവനക്കാരായ ചന്ദ്രിക പി.എൻ, സിന്ധു പി.വാസു, കുമാരി പി.എസ് തുടങ്ങിയവർ നേതൃത്വം നൽകി.