തൃപ്പൂണിത്തുറ: നഗരത്തിലെ സാമൂഹ്യ- വികസന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപ്പെടുന്ന തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റെസിഡൻസ് അസോസിയേഷൻ (ട്രുറ) വാർഷിക പൊതുയോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഗവ.ആർ.എൽ.വി യു.പി സ്കൂൾ ഹാളിൽ നടക്കുന്ന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ചെയർമാൻ വി.പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. കെ. ബാബു എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, വി.സി. ജയേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമുണ്ടാകും.