കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ തുടർച്ചയായി ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ബി.എം.എസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ആരംഭിച്ച ഉപരോധസമരം തുടരുന്നു. ചീഫ് ഓഫീസ് ഉപരോധത്തിൽ പങ്കെടുത്ത എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ഡിപ്പോകളിൽ പ്രകടനങ്ങൾ നടന്നു. എറണാകുളം ഡിപ്പോയിൽ നടന്ന പ്രതിഷേധ പരിപാടിക്ക് സംസ്ഥാന സെക്രട്ടറി എം.ആർ. രമേശ് കുമാർ, ജില്ലാ സെക്രട്ടറി കെ.എസ്. സബിൻ, യൂണിറ്റ് സെക്രട്ടറി സി.എസ്. സുരേഷ് എന്നിവരുടെ നേതൃത്വം നൽകി. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ സമരത്തിൽ പങ്കെടുത്ത ഇരുന്നുറോളം ജീവനക്കാരെ അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. കെ.എസ്.ആർ.ടി.സിക്ക് സമാന്തരമായി മറ്റൊരു സ്വതന്ത്ര ഗതാഗത കമ്പനി അംഗീകരിക്കില്ലെന്ന യൂണിയൻ നിലപാടാണ് സർക്കാരിനെ പ്രകോപിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.