കളമശേരി: ഹൈഡ്രജൻ ഇന്ധനമാക്കി പൊതുമേഖലാ സ്ഥാപനമായ ഏലൂരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ഗതാഗതസംവിധാനം ഒരുക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവും മാനേജിംഗ് ഡയറക്ടർ കെ. ഹരികുമാറും പറഞ്ഞു. 10 ഹൈഡ്രജൻ ബസുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചു.

ആവശ്യമായ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹൈഡ്രജൻ മിഷന്റെ ഭാഗമാണ് പദ്ധതി. ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങളുടെ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. വൈദ്യുതി വാഹനത്തേക്കാൾ ഇന്ധനക്ഷമത കൂടുതലാണ്. പരിസ്ഥിതി മലിനീകരണവുമില്ലെന്ന് ഇരുവരും അറിയിച്ചു.