അങ്കമാലി: തൊഴിലുറപ്പ് പദ്ധതിപ്രവർത്തനം വിലയിരുത്താൻ ജില്ലാ കളക്ടർ ജാഫർമാല് തുറവൂർ പഞ്ചായത്തിലെത്തി. ഇടമലയാർ കനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശത്താണ് കളക്ടർ എത്തിയത്. തൊഴിലാളികളുമായി കളക്ടർ ആശയ വിനിമയം നടത്തി. തൊഴിൽ ലഭ്യത, സമയബന്ധിതമായ വേതന ലഭ്യത തുടങ്ങിയവ സംബന്ധിച്ച് തൊഴിലാളികളോട് ചോദിച്ചറിഞ്ഞു. പ്രവർത്തന സ്ഥലങ്ങൾ കളക്ടർ നടന്നു കണ്ടു. തൊഴിലാളികളുടെ പ്രവർത്തനങ്ങളെ കളക്ടർ അഭിനന്ദിച്ചു.ബി.ഡി.ഒ.എ.ജെ. അജയ്, ജോ.ബി.ഡി.ഒ ബി.പ്രസന്നകുമാരി, പഞ്ചായത്ത് സെക്രട്ടറി പി.കെ.അംബിക, അസി.സെക്രട്ടറി ടി.ആർ.ഷീജ, വി.ഇ.ഒ.ടി.ആർ. റെജി എന്നിവർ കളക്ടർക്കൊപ്പം സന്നിഹിതരായിരുന്നു.