mla
മണ്ണൂർ പോഞ്ഞാശേരി റോഡ് സംരക്ഷണ. സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സംസാരിക്കുന്നു. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ..എ സമീപം

കോലഞ്ചേരി: റോഡിനായുള്ള നാട്ടുകാരുടെ സമരത്തിന് എം.എൽ.എമാരുടെ പിന്തുണ. മണ്ണൂർ പോഞ്ഞാശേരി റോഡ് സംരക്ഷണ സമിതിയാണ് റോഡുപണി അകാരണമായി നീണ്ടു പോവുന്നതിൽ പ്രതിഷേധിച്ച് സമരരംഗത്തുള്ളത്. സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മണ്ണൂർ സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയുടെ പാരിഷ്ഹാളിൽ കുന്നത്തുനാട്, പെരുമ്പാവൂർ എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ യോഗംചേർന്നു. നിലച്ചുപോയ പണി പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് എം.എൽ.എമാർ യോഗത്തെ അറിയിച്ചു. റോഡ് നിർമ്മാണം തീരുംവരെ ജനങ്ങളോടൊപ്പം മുൻനിരയിൽ സമരരംഗത്തുണ്ടാകുമെന്ന് എം.എൽ.എമാരായ അഡ്വ. പി.വി. ശ്രീനിജിനും എൽദോസ് കുന്നപ്പിള്ളിയും യോഗത്തിൽ ഉറപ്പു നൽകി.