കോലഞ്ചേരി: കുട്ടികൾക്ക് ദിശ "പൂമൊട്ട് " നൽകി. വായനക്കുറിപ്പെഴുതാനും സർഗാവിഷ്‌കാരങ്ങൾ നടത്താനുമുള്ള എഴുത്തുപുസ്തകമാണ് ദിശ പദ്ധതിയുടെ ഭാഗമായുള്ള പൂമൊട്ട്. പുത്തൻകുരിശ് പഞ്ചായത്താണ് പദ്ധതിയുടെ ഭാഗമായി പൂമൊട്ട് തയ്യാറാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ പ്രകാശനം ചെയ്തു. വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പി.ടി.എ പ്രസിഡന്റ് സോണി കെ. പോൾ ഏറ്റുവാങ്ങി. ദിശ കോ ഓർഡിനേറ്റർ ഐ.എച്ച്. റഷീദ, കോലഞ്ചേരി ബി.പി.ഒ. ഡാൽമിയ തങ്കപ്പൻ, ദിശാ മോണിറ്ററിംഗ് സമിതി ചെയർമാൻ കെ. രാധാകൃഷ്ണ മേനോൻ, കൺവീനർ സി.പി. രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.