അങ്കമാലി: കറുകുറ്റി സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ കേബിൾനഗറിൽ സഹകരണ സൂപ്പർ മാർക്കറ്റ് തുടങ്ങുന്നു. ജനുവരി 20ന് രാവിലെ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. റോജി.എം.ജോൺ അദ്യ വില്പന നടത്തും. പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര അദ്ധ്യക്ഷനാകും.