കുറുപ്പംപടി: സ്ത്രീധനത്തിനെതിരെയും വനിതാപീഡനങ്ങൾക്കെതിരെയും സംസ്ഥാനസർക്കാരിന്റെ ബോധവത്കരണ പരിപാടിയുടെ ഭാഗമായി മുടക്കുഴഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടത്തിയ സ്ത്രീപക്ഷ നവകേരളം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സോഫി രാജൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ.പോൾ, കെ.ജെ. മാത്യു, വത്സ വേലായുധൻ, പഞ്ചായത്തംഗങ്ങളായ പി.എസ്. സുനിത്ത്, അനാമിക ശിവൻ, ഡോളി ബാബു, സി.ഡി.എസ് ഭാരവാഹികളായ സാലി ബിജോയ്, ഇന്ദുമണി, ഷിജി ബെന്നി, ശാന്തരാജൻ, കുടുംബശ്രീ മിഷൻ കോർഡിനേറ്റർമാരായ ജിജിമോൾ, മരിയ എന്നിവർ പ്രസംഗിച്ചു.