കൂത്താട്ടുകുളം: വസ്തു പണയപ്പെടുത്തിയുള്ള ബാങ്ക് വായ്പകൾ സുതാര്യമാക്കണമെന്ന് എൻ.സി.പി എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ. റോയി ജോൺ ആവശ്യപ്പെട്ടു. നിലവിൽ സാധാരണക്കാരായ കർഷകരുടെ രേഖകളിൽ നിലവും ഉപയോഗത്തിൽ പുരയിടവുമായി സ്ഥിതിവിശേഷമാണ്. കൃഷിവകുപ്പിന്റെ രേഖകളിൽ പലതും നികത്തുഭൂമിയെന്നും കാണാം. എന്നാൽ നിലത്തിനോ നികത്തുഭൂമിക്കോ ബാങ്കുകൾ വായ്പ നൽകാറില്ലെന്നും കർഷകർ പറയുന്നു. പുരയിടമായി രേഖപ്പെടുത്താൻ റവന്യൂ അധികൃതർക്ക് അധികാരമില്ലെന്ന് റവന്യൂ അധികൃതരും പറയുന്നതോടെ പാവപ്പെട്ട കർഷകർക്ക് സ്ഥലം കൊണ്ട് പ്രയോജനമില്ലാതെ വരുന്നു. സ്ഥലത്തിന്റെ മൂല്യം കണക്കാക്കി ലോൺ നൽകുന്നതിന് ബാങ്കുകൾ തയാറാകുന്നുമില്ല. കർഷകർക്ക് വായ്പ നടപടികളിൽ കടുത്ത നിബന്ധനകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.