1

പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏകദിന ക്യാൻസർ നിയന്ത്രണ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കുമ്പളങ്ങി, കുമ്പളം, ചെല്ലാനം പഞ്ചായത്തുകളിലെ ആശാപ്രവർത്തകർക്കാണ് പരിശീലനം നൽകിയത്. ആശാ വർക്കർമാർ അവരുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ബോധവത്ക്കരണം നടത്തുകയും സംശയമുള്ളവരെ തുടർന്നു വരുന്ന പരിശോധന ക്യാംപിൽ പങ്കെടുപ്പിക്കുകയും വേണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മെറ്റിൽഡ മൈക്കിൾ, ശ്രീമതി അജയൻ, ബി.ഡി.ഒ സാജിദ ടി.എസ്, ഡോ.അനിലകുമരി, എൻ.മുരളീധരൻ, ജെറി ബെനഡിക്ട്, ഡോ. സുനിത.എം.ഡാനിയേൽ, ഡോ.സൗമ്യ സക്കറിയ, ഡോ.ബോസ് വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.