
പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വിവാഹപൂർവ്വ കൗൺസിലിംഗ് ഉദ്ഘാടനം റിട്ട.ജില്ലാ ജഡ്ജി ലീലാമണി നിർവ്വഹിച്ചു. പള്ളുരുത്തി ശ്രീഭവാനീശ്വര ദേവസ്വം കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് സി.പി.കിഷോർ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മ വനിതാപരിഷത്തിന്റെ സംസ്ഥാനതല വനിതാഘടകത്തിന്റെ ജനറൽ കൺവീനർ സിൽവി വിജയൻ വിശിഷ്ടാതിഥിയായി. യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ സ്വാഗതം ആശംസിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം സി. കെ. ടെൽഫി, യൂണിയൻ കൗൺസിലർമാരായ ടി. വി. സാജൻ, ഇ.വി. സത്യൻ, യൂത്ത് മൂവ്മെന്റ് നേതാക്കളായ ഡോ. അരുൺ അംബു, ബിനീഷ് മുളങ്ങാട്ട്, വനിതാസംഘം യൂണിയൻ നേതാക്കളായ സൈനി പ്രസാദ്, ഷീബ എന്നിവർ സംസാരിച്ചു. പായിപ്ര ദമനൻ ക്ലാസുകൾ നയിച്ചു.