1
കെ-റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

തൃക്കാക്കര: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ കെ-റെയിലുമായി മുന്നോട്ടു പോകാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കെ-റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് പ്രതിപക്ഷം ചോദിക്കുന്നതെന്ന് സതീശൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അനൂപ് ജേക്കബ്, കെ ബാബു, അൻവർ സാദത്ത്, റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളി, ടി.ജെ. വിനോദ്, യു.ഡി.എഫ് നേതാക്കന്മാരായ ഷിബു തെക്കുംപുറം, ജോണിനെല്ലൂർ, വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, അബ്ദുൽമുത്തലിബ്, ദീപ്തി മേരി വർഗീസ്, ഫ്രാൻസിസ് ജോർജ്,കെ പി ധനപാലൻ, മുഹമ്മദ് കുട്ടി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു